Tuesday, May 18, 2021
Home Gulf Qatar സി.പി.എം നരഭോജികള്‍ക്കെതിരെ പൊതു സമൂഹം ഉണരണം: ഇന്‍കാസ് കണ്ണൂര്‍

സി.പി.എം നരഭോജികള്‍ക്കെതിരെ പൊതു സമൂഹം ഉണരണം: ഇന്‍കാസ് കണ്ണൂര്‍

ദോഹ: സി.പി.എം അക്രമത്തില്‍ പരുക്കേറ്റ് മരണമടഞ്ഞ മന്‍സൂറിന്റെ വേര്‍പാടില്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചനം രേഖപെടുത്തി. മന്‍സൂറിനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയ സംഭവത്തിലൂടെ സി.പി.എമ്മിന്റെ കിരാത മുഖമാണ് ഒരിക്കല്‍ കൂടി പുറത്ത് വന്നിരിക്കുന്നത് എന്ന് ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം.പി അധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കൂത്ത്പറമ്പ് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നിരിക്കേ അതില്‍ വിളറിപൂണ്ട് സി.പി.എം വ്യാപക ആക്രമണം മണ്ഡലത്തിലുടനീളം അഴിച്ച് വിട്ടിരിക്കുകയാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കണ്ണൂര്‍ ഡിസിസി ജനറല്‍ സെകട്ടറി കെ.പി സാജു പറഞ്ഞു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, ഉപദേശക സമിതി ചെയര്‍മാന്‍ സുരേഷ് കരിയാട്, നിഹാസ് കോടിയേരി, മുബാറക് അബ്ദുള്‍ അഹദ്, അബ്ദുള്‍ റഷീദ്, ഷമീര്‍ മട്ടന്നൂര്‍, സഫീര്‍ കരിയാട്, അഭിഷേക് മാവിലായി, അഷ്‌റഫ് മാസ്റ്റര്‍, ശിവാനന്ദന്‍ കൈതേരി, പ്രശോഭ് നമ്പ്യാര്‍, മുഹമ്മദ് എടയന്നൂര്‍ തുടങ്ങിയവര്‍ അനുശോചനം അര്‍പിച്ച് സംസാരിച്ചു. ഓണ്‍ലൈനില്‍ സൂം പ്ലാറ്റ്‌ഫോമില്‍ ചേര്‍ന്ന യോഗത്തിന് ജനറല്‍ സെകട്ടറി ജെനറ്റ് ജോബ് സ്വാഗതവും ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

Most Popular