ദോഹ: സ്ത്രീകള്‍ മാത്രം ജീവനക്കരായുള്ള ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനം ഖത്തറിന്റെ ആകാശത്ത് പ്രത്യേക സന്ദേശവുമായി പറന്നു. സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസത്തിന്റെ ഭാഗമായാണ് ക്യുആര്‍ 9901 ഡ്രീംലൈനര്‍ വിമാനം തിങ്ക് പിങ്ക് ഫ്ളൈറ്റ് എന്ന പേരില്‍ ആകാശത്ത് റിബ്ബണിന്റെ ആകൃതിയില്‍ പറന്നത്.
റിയല്‍ ടൈം എയര്‍ ട്രാഫിക് റഡാറില്‍ റിബ്ബണിന്റെ ചിത്രത്തിന്റെ മാതൃകയില്‍ പറന്ന ഖത്തര്‍ എയര്‍വെയ്സ് വിമാന പാത തെളിഞ്ഞു കാണാമായിരുന്നു.
The @qatarairways all-woman crew has finished drawing a ribbon in the sky.
View the playback of the flight at https://t.co/bCmrDylpCM #BreastCancerAwarenessMonth pic.twitter.com/3atmMHRXaB
— Flightradar24 (@flightradar24) October 17, 2020
QA Dreamliner draws pink ribbon in Qatar sky