Saturday, July 31, 2021
Home Gulf Qatar 2022 ലോക കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ അടുത്തവര്‍ഷത്തേക്ക് മാറ്റി

2022 ലോക കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ അടുത്തവര്‍ഷത്തേക്ക് മാറ്റി

ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2022 ലോക കപ്പിനുള്ള ഏഷ്യയിലെ യോഗ്യതാ മല്‍സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായി ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും അറിയിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു മല്‍സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍, പല രാജ്യങ്ങളിലെയും കോവിഡ് സാഹചര്യം മല്‍സരങ്ങള്‍ക്ക് തടസ്സമാവുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

2023ല്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിനുള്ള യോഗ്യതാ മല്‍സരം കൂടിയാണ് നടക്കുന്നത്. നേരത്തേ മാര്‍ച്ചിലും ജൂണിലും നടക്കേണ്ട മല്‍സരങ്ങളും മാറ്റിവച്ചിരുന്നു.

മല്‍സരങ്ങളില്‍ പങ്കെടുക്കേണ്ടവരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് ഫിഫയും എഎഫ്‌സിയും സാഹചര്യങ്ങള്‍ പഠിക്കുകയും അതത് സമയത്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

Most Popular