Tuesday, September 28, 2021
Home Newsfeed ഖത്തറില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശി മരിച്ചു

ഖത്തറില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശി മരിച്ചു

ദോഹ: ഖത്തര്‍ ഉംസലാല്‍ ഹൈവേയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് നാദാപുരം നരിപ്പറ്റ കൊയ്യാല്‍ ചെരിഞ്ഞ പറമ്പത്ത് അമീര്‍ (23) ആണ് മരിച്ചത്.

ദോഹ ടോപ് ടവര്‍ ട്രേഡിങ് കമ്പനി ജീവനക്കാരനായിരുന്നു. ഖത്തര്‍ ഹാന്‍ഡ് ബോള്‍ അസോസിയേഷനില്‍ ജോലി ചെയ്തിരുന്ന സി പി അബ്ദുല്ലയുടെ മകനാണ്. മാതാവ് നസീമ. തിനൂര്‍ മോന്തോമ്മല്‍ പൂവള്ള പറമ്പത്ത് അന്ത്രുവിന്റെ മകള്‍ അര്‍ശിനയാണ് ഭാര്യ. അസ്മില്‍, ഹസ്‌നത്ത്, മുഹമ്മദ് അന്‍ഷിഫ് എന്നിവര്‍ സഹോദരങ്ങളാണ്.

കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോവാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

Most Popular