ദോഹ: ഖത്തറില്‍ യോഗ്യരായ 90 ശതമാനം പേര്‍ക്കും ഈ വര്‍ഷം അവസാനിക്കും മുമ്പ് കോവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ്. ഇതിനായി വാക്സിനേഷന് നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്മാന് ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. ആഴ്ച്ചയില്‍ ലക്ഷത്തിലേറെ പേര്‍ക്ക് വാക്സിന് നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഖത്തറിലെ 27 ആരോഗ്യ കേന്ദ്രങ്ങളില്‍ നിലവില്‍ വാക്സിന് നല്‍കുന്നുണ്ട്. ആഴ്ച്ചയില്‍ ഏഴ് ദിവസവും രാവിലെ 7 മുതല്‍ രാത്രി 11 വരെ ഈ സെന്ററുകളില്‍ വാക്സിന് ലഭിക്കും. ഇതിനു പുറമേ ദിവസം 8000 ഡോസ് വാക്സിന് നല്കാവുന്ന ഖത്തര്‍ നാഷനല്‍ കണ്വന്ഷന് സെന്ററിലെ കേന്ദ്രം ഈയിടെ തുറന്ന കാര്യവും അല്‍ഖാല്‍ ചൂണ്ടിക്കാട്ടി.
വിവിധ മന്ത്രാലയങ്ങളിലെ നഴ്സുമാര്‍ക്ക് വാക്സിന് നല്‍കുന്നതിന് പരിശീലനം നല്‍കിയിട്ടുണ്ട്. അവിടങ്ങളില്‍ ജനങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് ഈ നഴ്സുമാര്‍ തന്നെ വാക്സിന് നല്‍കും. ഹെല്‍ത്ത് സെന്ററുകള്‍ സന്ദര്‍ശിക്കാന്‍ കഴിയാത്ത പ്രായമായവരുടെ വീടുകളില്‍ നേരിട്ട് ചെന്നും വാക്സിന് നല്‍കുന്നതായി അദ്ദേഹം അറിയിച്ചു.
വാക്സിന് സുരക്ഷയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പരക്കുന്ന വ്യാജ വാര്‍ത്തകള്‍ പ്രധാന വെല്ലുവിളിയാണ്. ഇത് മൂലം ഒരു വലിയ വിഭാഗം ആളുകള്‍ വാക്സിന് എടുക്കാന്‍ മടിക്കുന്നുണ്ട്. ഇതിനെ നേരിടാന്‍, ജനങ്ങള്‍ക്ക് ശരിയായ വിവരങ്ങള്‍ എത്തിക്കുന്നതിന് പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും അല്‍ഖാല്‍ പറഞ്ഞു.
Qatar aims to vaccinate 90% of eligible population by year-end: Dr Al Khal