Saturday, May 15, 2021
Home Ediotrs Pick കോവിഡ് വ്യാപനം രൂക്ഷം: ഖത്തര്‍ വിമാനത്താവളം അടക്കുമോ?

കോവിഡ് വ്യാപനം രൂക്ഷം: ഖത്തര്‍ വിമാനത്താവളം അടക്കുമോ?

ദോഹ: ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്‌തോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അടക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹം പ്രചരിക്കുന്നു. എന്നാല്‍, അങ്ങിനെ ഒരു സാധ്യത ഇല്ലെന്നാണ് ട്രാവലിങ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സമാനമായൊരു പ്രചാരണം നടന്നിരുന്നു. എന്നാല്‍, ഹമദ് വിമാനത്താവളം അധികൃതര്‍ അക്കാര്യം നിഷേധിച്ചു. കോവിഡ് സാഹചര്യത്തിലും സുരക്ഷിതമായി വിമാനത്താവളം പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യം ഹമദ് വിമാനത്താവളത്തിലുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

നിലവില്‍ ഇന്ത്യയുമായി ഖത്തറിന് എയര്‍ ബബിള്‍ കരാര്‍ ഉണ്ട്. കൊമേഴ്‌സ്യല്‍ വിമാന സര്‍വീസ് സാധാരണ ഗതിയില്‍ തുടങ്ങുന്നതുവരെ ഈ സംവിധാനം തുടരാനാണ് നിലവിലുള്ള കരാര്‍. ഈ സാഹചര്യത്തില്‍ തല്‍ക്കാലം ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിനും മുടക്കമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഗോമുസാഫിര്‍ ട്രാവല്‍സ് ജനറല്‍ മാനേജര്‍ ഫിറോസ് നാട്ടു ഗള്‍ഫ് മലയാളിയോട് പറഞ്ഞു. വിമാനത്താവളം അടക്കാതെ തന്നെ യാത്രക്കാരുടെ വരവും എണ്ണവും നിയന്ത്രിക്കാനുള്ള സംവിധാനം ഖത്തറിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Qatar airport closing rumor spreading in social media
ALSO WATCH

Most Popular