Saturday, July 24, 2021
Home Gulf Qatar ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് 100 ദിവസം സൗജന്യ വൈഫൈ

ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് 100 ദിവസം സൗജന്യ വൈഫൈ

ദോഹ: ഖത്തര്‍ എയര്‍വെയ്‌സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അടുത്ത 100 ദിവസം വിമാനത്തിന് അകത്ത് സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കും. സപ്തംബര്‍ 25 മുതല്‍ ജനുവരി രണ്ടു വരെയുള്ള നൂറുദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്ക്കാണ് ഈ ഓഫര്‍.

നൂറിലധികം എയര്‍ക്രാഫ്റ്റുകളില്‍ അതിവേഗ കണക്റ്റിവിറ്റി (സൂപ്പര്‍ വൈഫൈ) സജ്ജമാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് അടുത്ത നൂറുദിവസത്തേക്ക് എല്ലാ ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നത്.

ഏഷ്യ, പശ്ചിമേഷ്യ, നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഏറ്റവുമധികം വിമാനങ്ങളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് സജ്ജീകരിച്ചിരിക്കുന്ന എയര്‍ലൈന്‍ ഖത്തര്‍ എയര്‍വെയ്‌സാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാക്കിര്‍ പറഞ്ഞു.

നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ മറ്റു എയര്‍ലൈനുകള്‍ അവരുടെ വൈഫൈ ഓഫറുകള്‍ ഒഴിവാക്കുമ്പോഴാണ് ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കുന്നതെന്നും അല്‍ബാക്കിര്‍ അവകാശപ്പെട്ടു.

Most Popular