Tuesday, August 3, 2021
Home Gulf Qatar വിമാനത്തിന്റെ ഉള്‍വശം അണുവിമുക്തമാക്കുന്നതിന് ഹണിവെല്‍ അള്‍ട്രാ വയലറ്റ് സംവിധാനം ഉപയോഗിക്കുന്ന ആദ്യ വിമാന കമ്പനിയായി ഖത്തര്‍...

വിമാനത്തിന്റെ ഉള്‍വശം അണുവിമുക്തമാക്കുന്നതിന് ഹണിവെല്‍ അള്‍ട്രാ വയലറ്റ് സംവിധാനം ഉപയോഗിക്കുന്ന ആദ്യ വിമാന കമ്പനിയായി ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: വിമാനത്തിന്റെ ഉള്‍വശം അണുവിമുക്തമാക്കുന്നതിന് ഏറ്റവും ആധുനിക സംവിധാനമായ ഹണിവെല്‍ അള്‍ട്രാ വയലറ്റ് സിസ്റ്റം ഖത്തര്‍ എയര്‍വെയ്‌സ് ഉപയോഗിച്ചു തുടങ്ങി. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വെയ്‌സ്. ശരിയായ രീതിയില്‍ പ്രയോഗിച്ചാല്‍ നിരവധി ഇനം വൈറസുകളെയും ബാക്ടീരിയയെയും നിര്‍വീര്യമാക്കാന്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ക്ക് സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചെറിയ പെട്ടിയുടെ വലുപ്പമുള്ള അള്‍ട്രാ വയലറ്റ് സംവിധാനത്തിന് വിമാനത്തിലെ സീറ്റുകള്‍, ഉപരിതലങ്ങള്‍, കാബിന്‍ എന്നിവ രാസ വസ്തുക്കള്‍ കൂടാതെ ശുചീകരിക്കാനാവും. ആറ് ഹണിവെല്‍ യുവി കാബിന്‍ സിസ്റ്റം ഖത്തര്‍ എയര്‍വെയ്‌സ് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. വിശദമായ പരീക്ഷണത്തിന് ശേഷമാണ് സര്‍വീസ് ആരംഭിച്ചത്. ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്ന മുഴുവന്‍ വിമാനങ്ങളിലും ഉപയോഗിക്കാനാവുന്ന വിധം കൂടുതല്‍ യൂനിറ്റുകള്‍ ഉടന്‍ വാങ്ങാനാണ് കമ്പനിയുടെ പദ്ധതി.


 

Most Popular