Tuesday, May 18, 2021
Home Newsfeed കോവിഡ് ദുരിതാശ്വാസം: 300 ടണ്‍ മെഡിക്കല്‍ സഹായവുമായി ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ ഇന്ത്യയിലേക്ക് പറന്നു

കോവിഡ് ദുരിതാശ്വാസം: 300 ടണ്‍ മെഡിക്കല്‍ സഹായവുമായി ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ ഇന്ത്യയിലേക്ക് പറന്നു

ദോഹ: 300 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായി ഖത്തര്‍ എയര്‍വെയ്‌സ് ബോയിങ് 777 ചരക്കുവിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നു. ബംഗളൂരു, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് മൂന്നു വിമാനങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി പുറപ്പെട്ടത്.

കോവിഡ് ഇന്ത്യക്ക് ഏല്‍പ്പിച്ച വലിയ ആഘാതത്തെ നേരിടുന്നതിന് ലോക സമൂഹം നല്‍കുന്ന പിന്തുണയുടെ ഭാഗമാവുകയാണ് തങ്ങളെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍ അറിയിച്ചു. അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി എത്തിക്കുന്നതിന് മുന്നോട്ട് വന്ന ഖത്തര്‍ എയര്‍വെയ്‌സിനെ ഇന്ത്യന്‍ അംബാസര്‍ ദീപക് മിത്തല്‍ നന്ദി അറിയിച്ചു.

പിപിഇ ഉപകരണങ്ങള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റ് വൈദ്യോപകരണങ്ങള്‍ തുടങ്ങിയവയാണ് ഇന്ന് കൊണ്ടുപോയവയില്‍പ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തികളും കമ്പനികളും സംഭാവനയായി നല്‍കിയവയും നിലവിലുള്ള കാര്‍ഗോ ഓര്‍ഡറുകളും ഇതില്‍പ്പെടുന്നു.
Qatar Airways Cargo convoy departs to India carrying medical aid and equipment to support Covid-19 relief efforts
ALSO WATCH

Most Popular