Tuesday, May 18, 2021
Home Newsfeed വിമാനയാത്രയ്ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയേക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

വിമാനയാത്രയ്ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയേക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: വിമാന യാത്ര ചെയ്യുന്നതിന് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കി ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ. വാക്‌സിന്‍ പാസ്‌പോര്‍ട്ട് സര്‍ക്കാരിനും യാത്രക്കാര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന ഘടകമാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ബാക്കിര്‍ സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിമാന യാത്ര ചെയ്യാന്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. താല്‍ക്കാലികമായെങ്കിലും അതിന് സാധ്യതയുണ്ട്. കാരണം, ലോകം തുറക്കണമെങ്കില്‍ ആത്മവിശ്വാസത്തോടെയുള്ള വിമാനയാത്ര സാധ്യമാവേണ്ടതുണ്ട്. കോവിഡ് മഹാമാരിക്ക് ശരിയായ ചികില്‍സ ലഭ്യമാകുന്നതുവരെയെങ്കിലും യാത്രയ്ക്ക് വാക്‌സിന്‍ എന്ന ട്രെന്‍ഡ് ഉണ്ടാവും-അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് എന്ന ആശയം പല സര്‍ക്കാരുകളും വിവിധ മേഖലകളും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ലോകത്തെ പല ദരിദ്ര രാജ്യങ്ങളിലും ഇനിയും വാക്‌സിന്‍ എത്തിയിട്ടില്ലെന്നിരിക്കേ ഈ തീരുമാനം അസന്തുലിതത്വം രൂക്ഷമാക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു.
ALSO WATCH

Most Popular