Saturday, May 15, 2021
Home Gulf Qatar വ്യോമയാന മേഖലയിലെ പ്രതിസന്ധി മാറിയാല്‍ ജീവനക്കാരുടെ ശമ്പളം കുറച്ചത് ഖത്തര്‍ എയര്‍വെയ്‌സ് പുനപ്പരിശോധിക്കും

വ്യോമയാന മേഖലയിലെ പ്രതിസന്ധി മാറിയാല്‍ ജീവനക്കാരുടെ ശമ്പളം കുറച്ചത് ഖത്തര്‍ എയര്‍വെയ്‌സ് പുനപ്പരിശോധിക്കും

ദോഹ: കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മാറിയാല്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത് പുനപ്പരിശോധിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് മേധാവി അക്ബര്‍ അല്‍ ബാഖിര്‍. ദോഹയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യോമയാന വിപണിയെയാണ് കൊറോണ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. കൊറോണയില്‍ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്താതെ മറ്റു വഴികളില്ല. വിപണി ശക്തി പ്രാപിച്ചാല്‍ കൂടുതല്‍ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെടും. ഇക്കാര്യത്തില്‍ ഖത്തര്‍ എയര്‍വെയ്സില്‍ മുമ്പ് ജോലി ചെയ്തവര്‍ക്കായിരിക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കുകയെന്ന് അദ്ദേഹം അറിയിച്ചു.

ഉപരോധ രാഷ്ട്രങ്ങളിലെ മുഴുവന്‍ വിമാന കമ്പനികളെക്കാളും വളര്‍ച്ച ഖത്തര്‍ എയര്‍വെയ്‌സ് ഒറ്റക്ക് നേടിയെന്ന് അല്‍ ബാഖിര്‍ ചൂണ്ടിക്കാട്ടി. ഉപരോധത്തെ നേരിട്ട ഖത്തര്‍ എയര്‍വെയ്‌സ് കൊറോണ പ്രതിസന്ധിയെ തുടര്‍ന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളെയും നേരിടും. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ ലോകത്തെ വ്യോമയാന സര്‍വീസുകളുടെ 17 ശതമാനം ഖത്തര്‍ എയര്‍വെയ്‌സ് ആയിരുന്നു കൈകാര്യം ചെയ്തിരുന്നുവെന്ന് വസ്തുത ഖത്തര്‍ എയര്‍വെയ്സിനെ ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനിയാക്കി മാറ്റിയെന്നും അല്‍ ബാഖിര്‍ പറഞ്ഞു.


 

Most Popular