Monday, April 19, 2021
Home Gulf Qatar സപ്തംബറോടെ ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ എയര്‍വെയ്‌സ്

സപ്തംബറോടെ ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: ഇന്ത്യയില്‍ നിന്ന് സപ്തംബറോടെ സര്‍വീസുകള്‍ ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ എയര്‍വേയ്‌സ്. ട്വിറ്ററില്‍ ഒരു ഇന്ത്യന്‍ യാത്രക്കാരന്റെ ചോദ്യത്തിന് പ്രതികരണമായാണ് ഖത്തര്‍ എയര്‍വേയ്‌സ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

നിലവില്‍ ആഗസ്ത് 31വരെ ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി ഇല്ല. ഖത്തര്‍ സിവില്‍ ഏവിയേഷനും കേന്ദ്ര സര്‍ക്കാരും അനുമതി നല്‍കിയാല്‍ മാത്രമായിരിക്കും ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമുണ്ടാവുക. ഇന്ത്യയുടെയും ഖത്തറിന്റെയും വിമാന കമ്പനികള്‍ക്ക് പരസ്പരം യാത്രക്കാരെ കൊണ്ടുപോകാവുന്ന രീതിയില്‍ ധാരണ ഉണ്ടാകുമെന്നാണ് സൂചന.


 

Most Popular