Tuesday, September 28, 2021
Home Newsfeed ഖത്തര്‍ എയര്‍വേസ് വിമാനം മാലദ്വീപില്‍ അടിയന്തരമായി ഇറക്കി

ഖത്തര്‍ എയര്‍വേസ് വിമാനം മാലദ്വീപില്‍ അടിയന്തരമായി ഇറക്കി

ദോഹ: ചിറകില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേസ് വിമാനം മാലദ്വീപിലെ വലേന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാത്രി 9.44ന് ദോഹയിലേക്ക് പുറപ്പെട്ട ക്യുആര്‍ 677 വിമാനമാണ് സുരക്ഷിതമായി എമര്‍ജന്‍സി ലാന്റിങ് നടത്തിയതെന്ന് മാലദ്വീപ് എയര്‍പോര്‍ട്‌സ് കമ്പനി ലിമിറ്റഡ് ട്വീറ്റ് ചെയ്തു.

യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന രീതിയില്‍ ചിറകില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കാന്‍ പൈലറ്റ് തീരുമാനിച്ചത്.

യാത്രക്കാര്‍ക്ക് സമാശ്വാസം പകരുന്നതിന് മാലദ്വീപ് റെഡ് ക്രസന്റ് വൊളന്റിയര്‍മാര്‍ രംഗത്തുണ്ടായിരുന്നു.
Qatar Airways flight makes emergency landing at VIA after window breaks
ALSO WATCH

Most Popular