Tuesday, April 13, 2021
Home Newsfeed ഖത്തര്‍ എയര്‍വെയ്‌സ് സൗജന്യ ടിക്കറ്റ് ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബുക്ക് ചെയ്യാനുള്ള തിയ്യതി സപ്തബംര്‍ 30...

ഖത്തര്‍ എയര്‍വെയ്‌സ് സൗജന്യ ടിക്കറ്റ് ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബുക്ക് ചെയ്യാനുള്ള തിയ്യതി സപ്തബംര്‍ 30 വരെ നീട്ടി

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പ്രഖ്യാപിച്ച ഒരു ലക്ഷത്തോളം സൗജന്യ ടിക്കറ്റുകളില്‍ യാത്ര ബുക്ക് ചെയ്യാത്തവര്‍ക്ക് ഇനിയും അവസരം. കോവിഡ് മൂലം യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സപ്തംബര്‍ 30 വരെ ടിക്കറ്റ് ബുക്കിങിന് അവസരമുണ്ടെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. 2022 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് ടിക്കറ്റ് ഉപയോഗിക്കാം. ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് 2020 മെയ് 12 മുതല്‍ മെയ് 18 വരെയുള്ള ദിവസങ്ങളിലായി സൗജന്യ ടിക്കറ്റുകള്‍ നല്‍കിയത്.

Most Popular