Monday, September 27, 2021
Home Gulf Qatar മുഴുവന്‍ യാത്രക്കാര്‍ക്കും കൈയുറയും മാസ്‌ക്കും ഫേസ് ഷീല്‍ഡും; കോവിഡ് സുരക്ഷ ശക്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്

മുഴുവന്‍ യാത്രക്കാര്‍ക്കും കൈയുറയും മാസ്‌ക്കും ഫേസ് ഷീല്‍ഡും; കോവിഡ് സുരക്ഷ ശക്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സുരക്ഷ ശക്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്. ഖത്തര്‍ എയര്‍വെയ്‌സില്‍ യാത്ര ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ഇനി മുതല്‍ ഫേസ് മാസ്‌ക്ക്, ഫേസ് ഷീല്‍ഡ്, കൈയുറ, സാനിറ്റൈസര്‍ എന്നിവ സൗജന്യമായി നല്‍കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യത്യസ്ത വലുപ്പത്തിലുള്ള ഫേസ് ഷീല്‍ഡുകളാണുണ്ടാവുക. കുട്ടികളുടെ ഫേസ് ഷീല്‍ഡ് ഒറിക്‌സ് കിഡ്‌സ് ക്ലബ്ബ് ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്.

qatar airways protecive gowns

വിമാന ജീവനക്കാര്‍ക്ക് പ്രത്യേക സുരക്ഷാ ഗൗണുകളും ഖത്തര്‍ എയര്‍വെയ്‌സ് പുറത്തിറക്കി. യൂനിഫോമിനോട് തുന്നിച്ചേര്‍ത്ത രീതിയില്‍ ഖത്തര്‍ എയര്‍വെയ്‌സ് ലോഗോയോട് കൂടിയതാണ് ഗൗണ്‍. ഇതിനു പുറമേ മാസ്‌ക്ക്, കൈയുറ, സുരക്ഷാ ഗ്ലാസ് എന്നിവയും ജീവനക്കാര്‍ക്ക് നല്‍കും.

Most Popular