Wednesday, August 4, 2021
Home Newsfeed സ്‌പെയിനിലേക്ക് ഹോളിഡേ പാക്കേജുമായി ഖത്തര്‍ എയര്‍വേസ്; 36 ശതമാനം നിരക്കിളവ്

സ്‌പെയിനിലേക്ക് ഹോളിഡേ പാക്കേജുമായി ഖത്തര്‍ എയര്‍വേസ്; 36 ശതമാനം നിരക്കിളവ്

ദോഹ: സ്‌പെയ്‌നിലെ മലാഗ, മാര്‍ബെല്ല, ബാഴ്‌സലോണ, മാഡ്രിഡ് നഗരങ്ങളിലേക്ക് ഹോളിഡേ പാക്കേജുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്. ഖത്തറില്‍ നിന്നുള്ള വാക്‌സിനെടുത്ത സഞ്ചാരികള്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ പ്രവേശനം നല്‍കുമെന്ന് സ്‌പെയിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 36 ശതമാനത്തോളം നിരക്കിളവില്‍ ഖത്തര്‍ എയര്‍വേസ് അവധിക്കാലം ചെലവഴിക്കാന്‍ അവസരമൊരുക്കുന്നത്.

ദോഹയില്‍ നിന്ന് മലാഗയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. പാബ്ലോ പിക്കാസോയുടെ ജന്മനഗരമായ കോസ്റ്റ ഡെല്‍ സോളിലേക്ക് യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അവസരമാണ്.

അഞ്ചു രാത്രികള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം, ബ്രേക്ക് ഫാസ്റ്റ്, റിട്ടേണ്‍ വിമാന ടിക്കറ്റ്, എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള പാക്കേജിന് 4,276 റിയാല്‍ മുതലാണ് നിരക്ക്. മാഡ്രിഡ്, ബാഴ്‌സലോണ റൂട്ടില്‍ ജൂലൈ 10 മുതല്‍ ഒക്ടോബര്‍ 30 വരെയും മലാഗയിലേക്ക് ജൂലൈ 10 മുതല്‍ സപ്തംബര്‍ 12 വരെയുമാണ് ഖത്തര്‍ എയര്‍വേസ് പാക്കേജ്.

വാക്‌സിനെടുത്ത ഖത്തറിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കോവിഡ് പരിശോധനയൊന്നും കൂടാതെ തന്നെ സ്‌പെയിനിലേക്ക് യാത്ര ചെയ്യാം. തിരിച്ച് വരുമ്പോഴും ക്വാറന്റീന്‍ വേണ്ട. എന്നാല്‍, 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ALSO WATCH

Most Popular