Tuesday, April 13, 2021
Home Gulf Qatar വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പാക്കേജുമായി ഖത്തര്‍ എയര്‍വെയ്‌സ്; നിരവധി ആനുകൂല്യങ്ങള്‍

വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പാക്കേജുമായി ഖത്തര്‍ എയര്‍വെയ്‌സ്; നിരവധി ആനുകൂല്യങ്ങള്‍

ദോഹ: വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്റ് ക്ലബ്ബ് എന്ന പേരില്‍ പ്രത്യേക പാക്കേജ് അവതരിപ്പിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. ഖത്തര്‍ എയര്‍വെയ്‌സിന്റെ ലോയല്‍റ്റി പ്രോഗ്രാമായ ഖത്തര്‍ എയര്‍വെയ്‌സ് പ്രിവിലെജ് ക്ലബ്ബില്‍ ഉള്‍പ്പെടുത്തിയാണ് ലോകത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമായുള്ള പദ്ധതി.

വിമാനത്തില്‍ പ്രത്യേക നിരക്ക്, അധിക ബാഗേജ്, യാത്രാ തിയ്യതി മാറ്റാനുള്ള അവസരം, വിമാനത്തില്‍ സൂപ്പര്‍ വൈഫൈ തുടങ്ങിയ ആനുകൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു ലഭിക്കും. ഖത്തര്‍ എയര്‍വെയ്‌സ് പ്രിവിലേജ് ക്ലബ്ബില്‍ ഇവരെ ചേര്‍ക്കുകയും ചെയ്യും. ഇതോടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാവും. സ്റ്റുഡന്റസ് ക്ലബ്ബ് പദ്ധതി സുഹൃത്തുക്കള്‍ക്ക് റഫര്‍ ചെയ്താല്‍ 5,000 ക്യുമൈലുകളാണ് ലഭിക്കുക.

വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ യാത്രയ്ക്കും അവധിക്കാല യാത്രകള്‍ക്കും മറ്റും സ്റ്റുഡന്റ് ക്ലബ്ബ് ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു.

പ്രവിലെജ് ക്ലബ്ബ് അംഗങ്ങളാവുന്നതോട് കൂടി ഖത്തര്‍ എയര്‍വെയ്‌സ്, വണ്‍വേള്‍ഡ് എയര്‍ലെയിന്‍സ്, ഖത്തര്‍ എയര്‍വെയ്‌സുമായി പങ്കാളിത്തമുള്ള മറ്റ് വിമാനങ്ങള്‍ എന്നിവയില്‍ യാത്ര ചെയ്യുമ്പോള്‍ ക്യുമൈലുകള്‍ നേടാനാവും.

സ്റ്റുഡന്റ്‌സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ഡിജിറ്റല്‍ കാര്‍ഡ് ലഭിക്കും. ഇത് മൊബൈല്‍ വാലറ്റിലോ ഖത്തര്‍ എയര്‍വെയ്‌സ് മൊബൈല്‍ ആപ്പിലോ ഇത് സറ്റോര്‍ ചെയ്യാം. 18നും 30നും ഇടയില്‍ പ്രായമുള്ള ഫുള്‍ ടൈമായോ പാര്‍ട് ടൈമായോ പഠനം നടത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. പദ്ധതിയില്‍ ചേരുന്നതിന് qatarairways.com/StudentClub എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Qatar Airways launches its first exclusive programme for students worldwide

Most Popular