X
കാന്‍സലായ ഖത്തര്‍ എയര്‍വെയ്‌സ് ടിക്കറ്റിന് അബദ്ധത്തില്‍ ലഭിച്ച നഷ്ടപരിഹാരം 20 ദശലക്ഷം ഡോളര്‍

കാന്‍സലായ ഖത്തര്‍ എയര്‍വെയ്‌സ് ടിക്കറ്റിന് അബദ്ധത്തില്‍ ലഭിച്ച നഷ്ടപരിഹാരം 20 ദശലക്ഷം ഡോളര്‍

personmtp rafeek access_timeTuesday July 7, 2020
HIGHLIGHTS
ആസ്‌ത്രേലിയക്കാരിയായ ജെസിക്ക ടാം കഴിഞ്ഞ ദിവസം തന്റെ അക്കൗണ്ടില്‍ വന്ന തുക കണ്ട് ഞെട്ടി.

ദോഹ: ആസ്‌ത്രേലിയക്കാരിയായ ജെസിക്ക ടാം കഴിഞ്ഞ ദിവസം തന്റെ അക്കൗണ്ടില്‍ വന്ന തുക കണ്ട് ഞെട്ടി. ഏകദേശം 19.6 ദശലക്ഷം ഡോളര്‍(28 ദശലക്ഷം ആസ്‌ത്രേലിയന്‍ ഡോളര്‍) ആണ് ഒറ്റയടിക്ക് അക്കൗണ്ടില്‍ എത്തിയത്. കൊവിഡ് മൂലം ജക്കാര്‍ത്തയില്‍ നിന്ന് ലണ്ടനിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനം റദ്ദായതിനുള്ള നഷ്ടപരിഹാരമായിരുന്നു തുകയെന്ന് കണ്ടപ്പോല്‍ അദ്ഭുതം വര്‍ധിച്ചു.

ടിക്കറ്റ് റദ്ദായതിന് ജസിക്കയ്ക്ക ലഭിക്കേണ്ടത് ഏകദേശം 2000 ഡോളറായിരുന്നു. നഷ്ടപരിഹാരം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഇന്തോനേഷ്യന്‍ രൂപയ്ക്ക് പകരം തുക ആസ്‌ത്രേലിയന്‍ ഡോളറില്‍ എഴുതിയതാണ് അബദ്ധത്തിനിടയാക്കിയത്. ജക്കാര്‍ത്തയില്‍ നിന്ന് ലണ്ടനിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിനുള്ള ടിക്കറ്റ് തുക ഏതാണ് 2000 ഡോളറായിരുന്നു. വിമാനം ഇന്തോനേഷ്യയില്‍ നിന്ന് പുറപ്പെടുന്നതായിതിനാല്‍ ജസ്സിക്ക ഇന്തോനേഷ്യന്‍ രൂപയിലാണ് ടിക്കറ്റ് തുക നല്‍കിയിരുന്നത്. 2000 ഡോളര്‍ ഇന്തോനേഷ്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 2,81,79,000 ഇന്തോനീഷ്യന്‍ രൂപയാണ് ലഭിക്കുക.

റീഫണ്ട് പ്രക്രിയയില്‍ എവിടെയോ ഇന്തോനേഷ്യന്‍ രൂപയില്‍ തുക എഴുതേണ്ടതിന് പകരം അബദ്ധത്തില്‍ ആസത്രേലിയന്‍ ഡോളര്‍ എന്നെഴുതുകയായിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അബദ്ധം മനസ്സിലാക്കിയ ഖത്തര്‍ എയര്‍വെയ്‌സ് അടുത്ത ദിവസം തന്നെ തിരുത്തി. 2000 ഡോളര്‍ തന്റെ അക്കൗണ്ടിലേക്ക് ലഭിച്ചതായും ജസിക്ക ടാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

Qatar Airways passenger receives approximately $20 million ticket refund by accident

SHARE :
folder_openTags
content_copyCategory