Sunday, September 26, 2021
Home Gulf Qatar മെയ് അവസാനത്തോടെ ഇന്ത്യയിലേക്കു വിമാനങ്ങള്‍ പറത്താനൊരുങ്ങി ഖത്തര്‍ എയര്‍വെയ്‌സ്

മെയ് അവസാനത്തോടെ ഇന്ത്യയിലേക്കു വിമാനങ്ങള്‍ പറത്താനൊരുങ്ങി ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: മെയ് അവസാനത്തോട് ലോകത്തെ 52 നഗരങ്ങളിലേക്കും ജൂണോടെ 80 നഗരങ്ങളിലേക്കും വിമാന സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍. യൂറോപ്പ് 23, അമേരിക്കന്‍ ഐക്യനാടുകള്‍- 4, മീഡില്‍ ഈസ്റ്റ്-ആഫ്രിക്ക- 20 ഏഷ്യ പസഫിക്- 33 എന്നിങ്ങനെയാണ് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്ന നഗരങ്ങളുടെ എണ്ണം.

ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ചൈന എന്നീ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളും സര്‍വീസ് ആരംഭിക്കുന്നവയില്‍ ഉള്‍പ്പെടുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു. അതത് രാജ്യങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് അനുസരിച്ചായിരിക്കും സര്‍വീസ് പുനരാരംഭിക്കുകയെന്നും അല്‍ ബാക്കിര്‍ പറഞ്ഞു. ജൂണോടെ സര്‍വീസ് പുനരാരംഭിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളും ഉള്‍പ്പെടുന്നു.

നിലവില്‍ 30ഓളം നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്നുണ്ട്. കൊറോണ കാലത്ത് 10 ലക്ഷത്തിലേറെ പേരെ ജന്മനാടുകളിലെത്തിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സിന് സാധിച്ചതായി ്ല്‍ ബാക്കിര്‍ അറിയിച്ചു. ഒരു ലക്ഷം ടണ്‍ അവശ്യവസ്തുക്കള്‍ എത്തിച്ചുനല്‍കാനും സാധിച്ചു.

Qatar Airways will seek to resume flight operations to an initial 52 destinations by end of May and 80 by June, the airline said in a statement on Wednesday.


 

Most Popular