Tuesday, May 18, 2021
Home Newsfeed ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനി; പദവി നിലനിര്‍ത്തി ഖത്തര്‍ എയര്‍വെയ്സ്

ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനി; പദവി നിലനിര്‍ത്തി ഖത്തര്‍ എയര്‍വെയ്സ്

ദോഹ: അവെയ്ലബ്ള്‍ സീറ്റ് കിലോമീറ്റേഴ്സിന്റെ (ASK) കണക്കുകള്‍ അനുസരിച്ചുള്ള പുതിയ സ്വതന്ത്രമായ വിവരങ്ങള്‍ പ്രകാരം, ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനി എന്ന പദവി ഖത്തര്‍ എയര്‍വെയ്സ് നിലനിര്‍ത്തിയതായി ഒ.എ.ജി. 130ല്‍ അ ധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ ആയിരത്തിലധികം വിമാന സര്‍വ്വീസുകളാണ് ഖത്തര്‍ എയര്‍വെയ്സ് നടത്തുന്നത്. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ നടത്തുന്നതും ഖത്തര്‍ എയര്‍വെയ്സാണ്. 2021 മാര്‍ച്ചില്‍ 260 കോടിയായിരുന്നു ഖത്തര്‍ എയര്‍വെയ്സിന്റെ അവെയ്ലബ്ള്‍ സീറ്റ് കിലോമീറ്റേഴ്സ്. കൂടാതെ മറ്റേത് വിമാന കമ്പനിയെക്കാളും കൂടുതലായി യാത്രക്കാര്‍ക്ക് കൂടുതല്‍ കണക്റ്റിവിറ്റി ഖത്തര്‍ എയര്‍വെയ്സ് നല്‍കുന്നുണ്ട്.

കഴിഞ്ഞ 12 മാസത്തിനിടെ പുതിയ ഏഴ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടി ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. കോവിഡ് മഹാമാരി ആഗോള തലത്തില്‍ വ്യോമയാന വ്യവസായത്തെ സാരമായി ബാധിച്ചുവെങ്കിലും ഖത്തര്‍ എയര്‍വെയ്സ് ഇത് അതിജീവിച്ചുകൊണ്ട് പ്രവര്‍ത്തനം തുടരുന്നത് ഇതിലൂടെ കാണാം. അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് റേറ്റിംഗ് ഓര്‍ഗനൈസേഷനായ സ്‌കൈട്രാക്‌സിന്റെ കോവിഡ് -19 എയര്‍ലൈന്‍ സേഫ്റ്റി റേറ്റിംഗിങ്ങില്‍ 5-സ്റ്റാര്‍ നേടിയ ലോകത്തിലെ ആദ്യത്തെ ആഗോള എയര്‍ലൈന്‍ ആയും ഖത്തര്‍ എയര്‍വേസ് മാറി.

 

Most Popular