Sunday, June 20, 2021
Home Gulf Qatar ഖത്തര്‍ എയര്‍വെയ്‌സ് ടിക്കറ്റിന് രണ്ടുവര്‍ഷത്തെ വാലിഡിറ്റി; തിയ്യതിയും യാത്രാസ്ഥലവും മാറ്റാം

ഖത്തര്‍ എയര്‍വെയ്‌സ് ടിക്കറ്റിന് രണ്ടുവര്‍ഷത്തെ വാലിഡിറ്റി; തിയ്യതിയും യാത്രാസ്ഥലവും മാറ്റാം

ദോഹ: 2020 ഡിസംബര്‍ 31വരെയുള്ള യാത്രകള്‍ക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മികച്ച ഫ്ളെക്സിബിലിറ്റി പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്സ്. ഈ കാലയളവിലുള്ള യാത്രയ്ക്ക് ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകള്‍ക്കും ടിക്കറ്റ് ഇഷ്യു ചെയ്ത തിയ്യതി തൊട്ട് രണ്ട് വര്‍ഷത്തെ വാലിഡിറ്റി ഉണ്ടാവുമെന്ന് ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു. വാലിഡിറ്റി നീട്ടേണ്ടവര്‍ക്ക് ഖത്തര്‍ എയര്‍വെയ്സ് ഓഫിസുകളിലോ കോണ്ടാക്ട് സെന്ററിലോ വിളിക്കാവുന്നതാണ്.

യാത്രാ തിയ്യതിയും യാത്ര ചെയ്യേണ്ട സ്ഥലവും ആവശ്യത്തിന് അനുസരിച്ച് മാറ്റാം. ഒരേ രാജ്യത്തിലെ മറ്റു നഗരങ്ങളിലേക്കോ ബുക്ക് ചെയ്യേണ്ട ഡെസ്റ്റിനേഷനില്‍ നിന്ന് 5,000 മൈല്‍ പരിധിയിലുള്ള നഗരത്തിലേക്കോ യാത്രപോകേണ്ട ലക്ഷ്യസ്ഥാനം മാറ്റാവുന്നതാണ്.

ടിക്കറ്റിന് പകരം ക്യുമൈലുകള്‍ നേടാനും ഇത് റിവാര്‍ഡ് ഫ്ളൈററുകള്‍, എക്സ്ട്രാ ബാഗേജ്, ബാബിന്‍ അപഗ്രേഡ് തുടങ്ങിയവയക്ക് ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. ഒരോ യുഎസ് ഡോളറിനും 100 ക്യുമൈലാണ് ലഭിക്കുക. ഇത് മൂന്ന് വര്‍ഷത്തേക്ക് ഉപയോഗിക്കാം.

10 ശതമാനം അധിക തുക കൊടുത്ത് ഭായിലേക്കുള്ള യാത്രയ്ക്കായി വൗച്ചര്‍ സ്വന്തമാക്കാനുള്ള അവസരവും ഖത്തര്‍ എയര്‍വെയ്‌സ് ഒരുക്കുന്നു. വൗച്ചര്‍ ഇഷ്യ ചെയ്ത തിയ്യതി തൊട്ട് രണ്ട് വര്‍ഷത്തേക്ക് ഇതിനു വാലിഡിറ്റി ഉണ്ടാവും.

 

Qatar Airways ticket valid for 2 years from the date of ticket issuance


 

Most Popular