ഖത്തറിലേക്ക് മടങ്ങുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഹോട്ടല്‍ താമസ ഓഫറും പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്‌സ്‌

qatar airways offer

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ രാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫര്‍ നല്‍കുമെന്ന് ഖത്തര്‍ എയര്‍ വെയ്‌സ്. ആഗസ്ത് ഒന്നുമുതല്‍ ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ഹോട്ടല്‍ സൗകര്യം കൂടി ലഭ്യമാകുന്ന രീതിയിലുള്ള ബണ്ടില്‍ ടിക്കറ്റ് പാക്ക് ലഭ്യമാക്കുമെന്നാണ് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചിരിക്കുന്നത്.

ആഗസ്ത് 1 മുതല്‍ താമസ അനുമതിയുള്ളവര്‍ ഖത്തറിലെത്തുമ്പോഴും അടിയന്തിര ആവശ്യക്കാര്‍ മറ്റു രാജ്യങ്ങളില്‍ പോയി തിരിച്ചെത്തുമ്പോഴും രണ്ടാഴ്ച്ച ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഈ സാഹച്യത്തിലാണ് പുതിയ പാക്കേജ് അവതരിപ്പിക്കുന്നത്.

ടിക്കറ്റിനൊപ്പം ഹോട്ടലും ഉള്‍പ്പെടുത്തിയുള്ള നിരക്ക് ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്സ് മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സലാം അല്‍ഷാവ അറിയിച്ചു. ട്വിറ്ററിലൂടേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക്വാറന്റീന്‍ സൗകര്യമുള്ള ഫൈവ്, ഫോര്‍, ത്രീ സ്റ്റാര്‍ ഹോട്ടലുകളുടെ നിരക്കു കൂടി ഉള്‍പ്പെടുത്തിയുള്ള പാക്കേജാണ് ടഅവതരിപ്പിക്കുക.

Qatar Airways to bundle flight tickets with hotels stays for returning expats