Friday, May 14, 2021
Home Gulf Qatar പ്രധാന നഗരങ്ങളിലേക്ക് ഘട്ടംഘട്ടമായി സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

പ്രധാന നഗരങ്ങളിലേക്ക് ഘട്ടംഘട്ടമായി സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: പല രാജ്യങ്ങളും ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്ന സാഹചര്യത്തില്‍ ലോകത്തെ പ്രധാന നഗരങ്ങളിലേക്ക് ഘട്ടംഘട്ടമായി സര്‍വീസ് പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. ജൂണ്‍ അവസാനത്തോടെ 80 നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഈ മാസം ആദ്യം പറഞ്ഞിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് 30 നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പറക്കുന്നുണ്ട്. മെയ് അവസാനത്തോടെ ഇത് 52 നഗരമാവും. ജൂണ്‍ അവസാനത്തോടെ 30 നഗരങ്ങള്‍ കൂടി വര്‍ധിക്കും. റദ്ദാക്കിയ റൂട്ടുകള്‍ ക്രമേണ പുനസ്ഥാപിക്കും. നിലവില്‍ സര്‍വീസ് നടക്കുന്ന റൂട്ടുകളില്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. പ്രധാന ബിസിനസ്, വിനോദ കേന്ദ്രങ്ങളായ മുംബൈ, മാഡ്രിഡ്, പാര്‍ട്ട്ണര്‍ എയര്‍ലൈനുകളുടെ ഗ്ലോബല്‍ ഹബ്ബുകളായ ലണ്ടന്‍, ചിക്കാഗോ, ഡള്ളാസ്, ഹോങ്കോങ് തുടങ്ങി നഗരങ്ങളിലേക്കുമായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുക.

Qatar Airways to gradually restart flights to major cities


 

Most Popular