Monday, May 10, 2021
Home Gulf Qatar ഇന്ന് മുതല്‍ ഒക്ടോബര്‍ 24 വരെ ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ്

ഇന്ന് മുതല്‍ ഒക്ടോബര്‍ 24 വരെ ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ്

ദോഹ: സപ്തംബര്‍ 6 മുതല്‍ ഒക്ടോബര്‍ 24 വരെ ഇന്ത്യയിലെ 11 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്ക് പുറമേ അഹമ്മദാബാദ്, അമൃത്സര്‍, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.

ആധുനിക സുരക്ഷാ സംവിധാനങ്ങളും ശുചിത്വനിലവാരവുമാണ് യാത്രക്കാര്‍ക്കായി ഖത്തര്‍ എയര്‍വെയ്‌സ് ഒരുക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ആര്‍ടി-പിസിആര്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കണം. ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍ നിന്ന് യാത്രയുടെ 96 മണിക്കൂറിനുള്ളില്‍ നടത്തിയ ടെസ്റ്റായിരിക്കണം. https://www.icmr.gov.in/ എന്ന ലിങ്കില്‍ ലാബുകളുടെ പട്ടിക ലഭിക്കും.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സപ്തംബര്‍ 31വരെ നീട്ടിയിരുന്നു. തുടര്‍ന്ന് വിവിധ രാജ്യങ്ങളുമായുള്ള എയര്‍ ബബിള്‍ കരാര്‍ ഒക്ടോബര്‍ 31വരെ നീട്ടിയിട്ടുണ്ട്.

ആഗസ്ത് 18 മുതലാണ് ഇന്ത്യയും ഖത്തറും തമ്മില്‍ എയര്‍ ബബിള്‍ കരാറിലെത്തിയത്. ഇതു പ്രകാരം ഖത്തര്‍ എയര്‍വെയ്‌സ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്താന്‍ ധാരണയിലെത്തിയിരുന്നു.

Qatar Airways to operate flights to 11 Indian cities for limited period

Most Popular