Tuesday, May 18, 2021
Home Gulf Qatar അടുത്ത മാസം മുതല്‍ ലോകത്തിലെ 80 നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തര്‍ എയര്‍വെയ്‌സ്

അടുത്ത മാസം മുതല്‍ ലോകത്തിലെ 80 നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: അടുത്ത മാസം മുതല്‍ ആരംഭിക്കുന്ന സമ്മര്‍ ഷെഡ്യൂളില്‍ ലോകത്തിലെ 80ലേറെ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. ചൊവ്വാഴ്ച്ച വൈകി ട്വിറ്റിലാണ് ഖത്തര്‍ എയര്‍വെയ്‌സ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ലോക്ക്ഡൗണിനെ തുടര്‍ന്ന് റദ്ദാക്കിയ നിരവധി റൂട്ടുകളില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.

ഏതൊക്കെ നഗരങ്ങളിലേക്കാണ് പുതുതായി സര്‍വീസ് ആരംഭിക്കുകയെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വ്യക്തമാക്കിയിട്ടില്ല. മെയ് മാസം അവസാനം മുതല്‍ കേരളത്തിലേക്ക് ഉള്‍പ്പെടെ ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റില്‍ ബുക്കിങ് ആരംഭിച്ചിരുന്നു. എന്നാല്‍, ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഇളവ് നല്‍കുന്നതിന് അനുസരിച്ചായിരിക്കും സര്‍വീസ് ആരംഭിക്കുക.

ലോക്ക്ഡൗണ്‍ സമയത്തും 30ഓളം നഗരങ്ങളിലേക്ക് സര്‍വീസ് തുടര്‍ന്ന ലോകത്തിലെ അപൂര്‍വ്വം വിമാന കമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വെയ്‌സ്. അതേ സമയം, മറ്റു പല വിമാന കമ്പനികളെ പോലെ ഖത്തര്‍ എയര്‍വെയ്‌സും പ്രതിസന്ധി നേരിടുന്നുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് പൂര്‍ണ തോതില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ സാധ്യത ഇല്ലാത്തിനാല്‍ 30 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നതായി ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ ഈയിടെ അറിയിച്ചിരുന്നു.

Qatar Airways to resume flights to 80 destinations by June

 

Most Popular