Friday, July 23, 2021
Home Newsfeed ഖത്തര്‍ എയര്‍വെയ്‌സ് ഷാര്‍ജയിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നു

ഖത്തര്‍ എയര്‍വെയ്‌സ് ഷാര്‍ജയിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നു

ദോഹ: ജൂലൈ 1 മുതല്‍ ഷാര്‍ജയിലേക്ക് ദിവസേനയുള്ള സര്‍വീസ് പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. ഫസ്റ്റ് ക്ലാസില്‍ 22 സീറ്റുകളും എക്കോണമി ക്ലാസില്‍ 232 സീറ്റുകളും ഉള്ള ബോയിങ് 787 ഡ്രീംലൈനര്‍ വിമനമാണ് ഷാര്‍ജ റൂട്ടില്‍ സര്‍വീസ് നടത്തുക.

ഖത്തര്‍ എയര്‍വെയ്‌സ് ക്യുആര്‍1036 വിമാനം ഉച്ചയ്ക്ക് ശേഷം 2.35ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. വൈകീട്ട് 4.45ന് ഷാര്‍ജയില്‍ എത്തും. ക്യുആര്‍1037 വിമാനം വൈകീട്ട് 5.55ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് 6.05ന് ദോഹയിലെത്തും.

നിലവില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള 130 നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്നത്. ജൂലൈ അവസാനത്തോടെ 140 ആയി വര്‍ധിക്കും. ആഴ്ച്ചയില്‍ 1,200 സര്‍വീസുകളാണുണ്ടാവുക. യുഎഇയിലെ ദുബൈ ഉള്‍പ്പെടെയുള്ള മറ്റ് നഗരങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഷാര്‍ജ സര്‍വീസ് തുടങ്ങുന്നത് പ്രയോജനപ്രദമാവും.
ALSO WATCH

Most Popular