Sunday, July 25, 2021
Home Newsfeed 'എയർലൈൻ ഓഫ് ദി ഇയർ' പുരസ്‌കാരനേട്ടത്തിൽ ഖത്തർ എയർവെയ്‌സ്

‘എയർലൈൻ ഓഫ് ദി ഇയർ’ പുരസ്‌കാരനേട്ടത്തിൽ ഖത്തർ എയർവെയ്‌സ്

ദോഹ: എയർലൈൻ ഓഫ് ദി ഇയർ’ പുരസ്‌കാരനേട്ടത്തിൽ ഖത്തർ എയർവെയ്‌സ്. ഖത്തർ എയർവേയ്‌സിന്റെ ബിസിനസ് ക്ലാസിന്റെ പ്രത്യേകതയായ ക്യൂ സ്യൂട്ട് ആണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. മികച്ച എയർലൈൻ, മികച്ച കേറ്ററിങ്, മികച്ച ബിസിനസ് ക്ലാസ് എന്നിങ്ങനെ മൂന്ന് പുരസ്‌ക്കാരങ്ങൾ കൂടി ഖത്തർ എയർവേയ്‌സിന് ലഭിച്ചു. ആഗോള തലത്തിൽ 140 തിൽ അധികം നഗരങ്ങളിൽ സർവീസ് നടത്തുന്ന ഖത്തർ എയർവേയ്‌സ് കോവിഡ് പ്രതിസന്ധിയിലും തടസ്സമില്ലാത്ത യാത്രാ, കാർഗോ സേവനങ്ങളാണ് തുടരുന്നത്.
അതേസമയം അടുത്ത രണ്ടു മാസത്തിനുള്ളിൽ എയർബസ്, ബോയിങ് കമ്പനികളുടെ പുതിയ കാർഗോ വിമാനങ്ങൾ വാങ്ങുമെന്ന് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി.

Most Popular