Tuesday, May 18, 2021
Home Newsfeed റമദാന്‍: ഖത്തറില്‍ നിരവധി തടവുകാര്‍ക്ക് അമീര്‍ മാപ്പ് നല്‍കി

റമദാന്‍: ഖത്തറില്‍ നിരവധി തടവുകാര്‍ക്ക് അമീര്‍ മാപ്പ് നല്‍കി

ദോഹ: വിശുദ്ധ റമദാനോടനുബന്ധിച്ച് ഖത്തറില്‍ നിരവധി തടവുകാര്‍ക്ക് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മാപ്പ് നല്‍കി. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ മൂലം തടവിലകപ്പെട്ടവര്‍ക്കും തടവ് കാലത്ത് നല്ല സ്വഭാവം പ്രകടിപ്പിച്ചവര്‍ക്കുമാണ് മാപ്പ് നല്‍കിയത്. എത്ര പേര്‍ക്ക് മാപ്പ് നല്‍കി, ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മാര്‍ച്ച് മാസത്തെ കണക്ക് പ്രകാരം 411 ഇന്ത്യക്കാരാണ് ഖത്തര്‍ ജയിലിലുള്ളത്. 2020ല്‍ 69 ഇന്ത്യക്കാര്‍ അമീര്‍ മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് ജയില്‍ മോചിതരായിരുന്നു.

 

Most Popular