Thursday, September 23, 2021
Home Newsfeed ഖത്തര്‍ അമീറിന്റെ റമദാന്‍ കാരുണ്യത്തില്‍ 12 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി

ഖത്തര്‍ അമീറിന്റെ റമദാന്‍ കാരുണ്യത്തില്‍ 12 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി

ദോഹ: റമദാനോടനുബന്ധിച്ച് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മാപ്പ് നല്‍കി വിട്ടയച്ച തടവുകാരില്‍ 12 ഇന്ത്യക്കാരും. ഖത്തര്‍ ഇന്ത്യന്‍ അംബസഡര്‍ ദീപക് മിത്തല്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം 85 ഇന്ത്യന്‍ തടവുകാര്‍ക്ക് അമീറിന്റെ കാരുണ്യത്തില്‍ മോചനം ലഭിച്ചിരുന്നു.

നിലവില്‍ 419 ഇന്ത്യക്കാരാണ് ഖത്തറിലെ ജയിലിലുള്ളതെന്ന് അംബാസഡര്‍ പറഞ്ഞു. ഇവരെ എല്ലാ ആഴ്ച്ചയിലും എംബസി അധികൃതര്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ അറിയാറുണ്ട്. ഏപ്രില്‍ മാസത്തില്‍ താന്‍ നേരിട്ട് ജയില്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ തിരക്കിയതായി അംബാസഡര്‍ പറഞ്ഞു.

മയക്കുമരുന്ന കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ ദമ്പതികളായ ഒനിബയുടെയും ഷാരിഖ് ഖുറൈഷിയുടെയും മോചനത്തില്‍ എംബസിയുടെ ഇടപെടലും സഹായകമായിട്ടുണ്ട്. നിലവില്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങി ഖത്തര്‍ ജയിലിലുള്ള ഇന്ത്യക്കാരുടെ മുഴുവന്‍ കേസുകളും പഠിക്കുന്നതിനുള്ള ശ്രമമാരംഭിച്ചതായി അംബാസഡര്‍ പറഞ്ഞു. ചതിയില്‍ കുടുങ്ങി കേസില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞ് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണിത്.
ALSO WATCH

Most Popular