Tuesday, July 27, 2021
Home Newsfeed കോവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഖത്തർ

കോവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഖത്തർ

ദോഹ: കൊവിഡ് പ്രതിരോധ പോരാട്ടത്തില്‍ ഖത്തറിന് വീണ്ടും ആഗോള അംഗീകാരം. കോവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഏക അറബ് രാജ്യമായി ഖത്തർ. മൊത്തം രോഗബാധിതരില്‍ 81 ശതമാനം പേരെയും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞതാണ് ഖത്തറിന്റെ നേട്ടത്തിന് കാരണമായത്. കൊവിഡ് പ്രതിരോധ നേട്ടം കൈവരിച്ച രാജ്യങ്ങളില്‍ ഫിന്‍ലന്റാണ് ഒന്നാമത്. ജര്‍മ്മന്‍ മാഗസിനായ ദെര്‍ സ്പീഗല്‍ ആണ് കൊവിഡിനെ ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധിച്ച ലോക രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

ഫിന്‍ലന്റ് ഒന്നാം റാങ്ക് നേടിയ പട്ടികയിലെ ഏക അറബ് സാനിധ്യം ഖത്തറാണ്. ഒപ്പം ആഗോള തലത്തില്‍ 15-ആം റാങ്കും ഖത്തര്‍ സ്വന്തമാക്കി. ആഴ്ച്ചകള്‍ക്കുള്ളില്‍ കൊവിഡിനെതിരെ രാജ്യം സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഖത്തറിനെത്തേടി ആഗോള അംഗീകാരവുമെത്തുന്നത്. കോവിഡ് പ്രതിരോധത്തിൽ ഖത്തർ മികച്ച രീതിയിലുള്ള പ്രകടനമാണ് കാഴ്ചവച്ചത്. കർശന നിയമങ്ങളും ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങളുമാണ് കൂടുതൽ ഖത്തർ പ്രവർത്തീകമാക്കിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂർണമായ വാക്സിനേഷൻ പദ്ധതിയിലേക്ക് ചുവടുവയ്ക്കുകയാണ് ഖത്തർ. ഇതിനുപുറമെ വാക്‌സിനെടുത്ത വിദേശ യാത്രക്കാർക്കുള്ള ഇളവുകളും നിബന്ധനകളും അനുവദിച്ചുതുടങ്ങി.

Most Popular