Wednesday, June 23, 2021
Home News International ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുകെയില്‍ പ്രവേശന വിലക്ക്

ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുകെയില്‍ പ്രവേശന വിലക്ക്

ലണ്ടന്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ യു.കെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഖത്തറും. ഒമാന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളെയാണ് കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതുക്കിയ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച്ച മുതലാണ് നിരോധനം നിലവില്‍ വരിക. യുഎഇ നേരത്തെ തന്നെ പട്ടികയിലുണ്ട്. സൗദി അറേബ്യയില്‍നിന്ന് പോകുന്നവര്‍ക്ക് യു.കെയില്‍ പ്രവേശന വിലക്കില്ല.

മാര്‍ച്ച് 19 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ പട്ടികയില്‍ എത്യോപ്യ, സോമാലിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ചുകപ്പ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ യുകെയില്‍ പ്രവേശിക്കരുതെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ ഈ രാജ്യങ്ങളില്‍നിന്ന് വരുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ഹോട്ടലുകളില്‍ പത്ത് ദിവസം ക്വാറന്റീനില്‍ കഴിഞ്ഞാല്‍മതി. യുകെയില്‍ എത്താന്‍ ഇവര്‍ക്ക് മറ്റൊരു രാജ്യം വഴി യാത്ര ചെയ്യേണ്ടി വരും. ഏഷ്യ, ആഫ്രിക്ക, ആസ്‌ത്രേലിയ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള യാത്രക്കാര്‍ ദോഹയെ ട്രാന്‍സിറ്റായി ആശ്രയിക്കുന്ന എന്നതിനാല്‍ ട്രാവലിങ് മേഖലയെ ഇത് വലിയ തോതില്‍ ബാധിക്കും.

 

Most Popular