Saturday, May 15, 2021
Home Gulf സൈനിക രംഗത്തെ സഹകരണം ശക്തമാക്കാന്‍ ഖത്തറും അമേരിക്കയും തമ്മില്‍ ധാരണ

സൈനിക രംഗത്തെ സഹകരണം ശക്തമാക്കാന്‍ ഖത്തറും അമേരിക്കയും തമ്മില്‍ ധാരണ

ദോഹ: സൈനിക രംഗത്തെ സഹകരണം ശക്തമാക്കാന്‍ ഖത്തറും അമേരിക്കയും തമ്മില്‍ ധാരണയിലെത്തി. ഇതിന്റെ ഭാഗമായി ഖത്തര്‍ സൈനിക മേധാവി ഗാനിം ബിന്‍ ഷഹീന്‍ അല്‍ ഗാനിം അമേരിക്കന്‍ സൈനിക മേധാവി ജെയിംസ് സി.മക്കോണ്‍വില്ലെയുമായി ദോഹയില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇരു രാഷ്ട്രങ്ങളും തമ്മില്‍ വാഷിംഗ്ടണില്‍ വച്ച് നടത്തിയ പ്രധാനപ്പെട്ട ചര്‍ച്ചകളുടെ സൈനിക രംഗവുമായി ബന്ധപ്പെട്ട പുരോഗതികള്‍ ഇരു മേധാവികളും വിലയിരുത്തി. ഇരു രാഷ്ട്രങ്ങളുടെയും ഉന്നത സൈനിക പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.

Most Popular