
സൗദിയുമായുള്ള അബൂസംറ അതിര്‍ത്തിയില്‍ കോവിഡ് പ്രതിരോധ നടപടികളുമായി ഖത്തര്‍
ദോഹ: ഖത്തറിനും സൗദി അറേബ്യയ്ക്കുമിടയിലെ വ്യോമ, ജല, കര അതിര്‍ത്തികള്‍ തുറന്നതിനു പിന്നിലെ അബൂസംറ അതിര്‍ത്തിയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഏര്‍പ്പെടുത്തുന്നു. ഖത്തറിലെ നിലവിലെ കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ ഇന്ന് മുതല്‍ അബു സമ്രയില്‍ നിലവില്‍ വരുമെന്ന് ഖത്തര്‍ സ്റ്റേറ്റ് കമ്മ്യൂണിക്കേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അബൂസംറ അതിര്‍ത്തിയില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്ന എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. അതേസമയം യാത്രയ്ക്ക് 72 മണിക്കൂറിന് മുമ്പായി കോവിഡ്വൈറസ് രഹിത സര്‍ട്ടിഫിക്കറ്റ് നേടുകയും വേണം.
എത്തിച്ചേരുന്നവരെല്ലാം ഒരാഴ്ചത്തേക്ക് ഹോട്ടല്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം. താമസസൗകര്യത്തിനായി ”ഡിസ്കവര് ഖത്തര്‍” വെബ്സൈറ്റ് വഴി ഹോട്ടല്‍ ബുക്ക് ചെയ്യാവുന്നതാണ്. അബു സാമ്ര അതിര്‍ത്തി കടന്ന് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഖത്തറില്‍ നിന്നുള്ളവര്‍ രാജ്യം വിടുന്നതിനുമുമ്പ് മടങ്ങിവരുന്ന തീയതിലേക്കായി ക്വാറന്റൈന് ചെയ്യുന്നതിന് ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടതാണ്.
കോവിഡ് ബാധ കണ്ടെത്തുന്ന ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്ലോണ്ട് ചെയ്യുന്നതോടൊപ്പം ഹോട്ടല്‍ ക്വാറന്റൈനിലുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതിനുള്ള ഔദ്യോഗിക പ്രതിജ്ഞ ഒപ്പിടേണ്ടതാണ്. കോവിഡ് സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപടിക്രമങ്ങളിലും മാറ്റങ്ങളുണ്ടാകും.