Saturday, June 12, 2021
Home Gulf Qatar ഖത്തര്‍ ഹോം ക്വാറന്റീന്‍ ലംഘനം: മൂന്ന് പേര്‍ക്കെതിരെ നടപടി

ഖത്തര്‍ ഹോം ക്വാറന്റീന്‍ ലംഘനം: മൂന്ന് പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റീന്‍ നടപടികള്‍ ലംഘിച്ചതിന് ഇന്നലെ മൂന്ന് പേര്‍ക്കെതിരെ നടപടി എടുത്തു. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നടപ്പാക്കിയ നിയമങ്ങള്‍ ലംഘിച്ച ഇവരെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി. മുഹമ്മദ് സഹിര്‍ അഹമ്മദ് ദിനവി, അബ്ദുള്ളാഹ് മുന്‍ജിദ് മുഹമ്മദ് അല്‍ അംലഹ്, നസ്സിര്‍ അലി മിസ്ഹാന്‍ ദറാ അല്‍ മറി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രാജ്യത്തെ 1990 നിയമം നമ്പര്‍ പത്തൊമ്പത് പ്രകാരം പകര്‍ച്ച വ്യാധി നിവാരണത്തിന്റെ ഭാഗമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരം നിയമലംഘനം നടത്തുവരെ നിരീക്ഷിക്കാന്‍ അധികൃതര്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിടിക്കപെടുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ശക്തമായ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

 

Most Popular