Friday, June 25, 2021
Home Gulf Qatar ഖത്തറിലെ നടപ്പാതയില്‍ വലയെറിഞ്ഞ് പക്ഷികളെ പിടിച്ച യുവാവിനെതിരെ നടപടി

ഖത്തറിലെ നടപ്പാതയില്‍ വലയെറിഞ്ഞ് പക്ഷികളെ പിടിച്ച യുവാവിനെതിരെ നടപടി

ദോഹ: ഖത്തറിലെ റോഡിന്റെ ഫുട്പാത്തില്‍ വലയെറിഞ്ഞ് പക്ഷിക്കൂട്ടത്തെ പിടിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് നടപടിയുമായി അധികൃതര്‍. കുറ്റക്കാരില്‍ നിന്നും പക്ഷികളെ പിടിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ അധികൃതര്‍ പിടിച്ചെടുക്കുകയും നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് അയയ്ക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയമാണ്(ബലദിയ) പ്രതികള്‍കള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Most Popular