Saturday, September 25, 2021
Home Gulf Qatar കുടുംബ മേഖലകളില്‍ തൊഴിലാളികളുടെ താമസം; 72 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുടുംബ മേഖലകളില്‍ തൊഴിലാളികളുടെ താമസം; 72 നിയമലംഘനങ്ങള്‍ കണ്ടെത്തി

ദോഹ: കുടുംബങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള താമസകേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ താമസിക്കരുതെന്ന നിയമം ലംഘിച്ച 72 കേസുകള്‍ അല്‍ഖോര്‍ മുനിസിപ്പാലിറ്റി പിടികൂടി. അല്‍ഖോര്‍, അല്‍ താക്കിറ മുനിസിപ്പാലിറ്റികള്‍ക്കു കീഴിലെ നിയമം ലംഘിച്ച 20 വീടുകള്‍ ഒഴിപ്പിച്ചു.

കുടുംബ കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ താമസിക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി മന്ത്രാലയം പ്രത്യേക പ്രമേയം പുറപ്പെടുവിച്ചിരുന്നു. കുടുംബ കേന്ദ്രങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ താമസിക്കുന്ന വീട് നിയമവിരുദ്ധമായി കണക്കാക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു. കുടുംബങ്ങളുടെ സ്വകാര്യത ഹനിക്കുന്ന രീതിയില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് ഒഴിവാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. കുടുംബങ്ങള്‍ക്കു മാത്രമായി നീക്കിവച്ചിട്ടുള്ള പ്രദേശങ്ങളുടെ മാപ്പും മന്ത്രാലയം പുറത്തുവിട്ടിരുന്നു.

നിയമം പാലിക്കാന്‍ കെട്ടിട ഉടമകള്‍ ശ്രദ്ധിക്കണമെന്നും നിയമ നടപടികള്‍ ഒഴിവാക്കാന്‍ കുടുംബ കേന്ദ്രങ്ങളില്‍ പാര്‍ക്കുന്ന തൊഴിലാളികളെ ഒഴിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

In an inspection campaign, Al Khor Municipal authorities have found 72 breaches of the ban on workers’ accommodations in areas reserved for family housing.

Most Popular