ദോഹ: ഖത്തറില്‍ പുതി നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് അതോറിറ്റി (അഷ്ഗാല്‍) താല്പര്യ പത്രം ക്ഷണിച്ചു. മദീന ഖലീഫ, ഉം ഗുവെയ്ലിന, നുഐജ, അല്‍ തിമെയ്ദ് എന്നിവിടങ്ങളിലായാണ് പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത്.
ഇവയില്‍ മദീന ഖലീഫയിലേയും ഉം ഗുവെയ്ലിനയിലേയും നിലവിലേതിന് പകരവും നുഐജയിലും അല്‍ തിമെയ്ദിലും പുതിയ കേന്ദ്രങ്ങളുമാണ് നിര്‍മിക്കുന്നത്. പ്രൈമറി ഹെല്‍ത്ത് കോര്പറേഷന് വേണ്ടി പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് നിര്‍മാണം. 2024ന്റെ ആദ്യം തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും.
അതേസമയം, അഞ്ച് ഇടങ്ങളിലായി നിലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. അല്‍ സദ്ദ്, അല്‍ വക്ര, ഐന്‍ ഖാലിദ്, അല്‍ മഷാഫ്, അല്‍ഖോര്‍ എന്നിവിടങ്ങളില്‍ നിര്‍മാണം പുരോഗമിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ 2021 നാലാം പാദത്തില്‍ പൂര്‍ത്തിയാകുമെന്ന് അഷ്ഗാല്‍ അറിയിച്ചു.