ദോഹ: ഖത്തറിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായിയുമായ പെരിങ്ങത്തൂര്‍ കരിയാട് സ്വദേശി മെഹബൂബ് നാട്ടില്‍ നിര്യാതനായി. കരിയാട്ടെ പരേതനായ പി പി അബൂബക്കര്‍ ഹാജി (വെല്‍ക്കം)യുടെ മകനാണ്. നേരത്തെ ബൈപാസ് സര്‍ജറിക്ക് വിധേയനായ ഇദ്ദേഹം ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഖത്തറിലുള്ള ഗാലക്സി പ്രിന്റിങ് പ്രസ്സിന്റെ ഉടമയായിരുന്നു.
ദുബയിലുള്ള അഷ്റഫ്(വെല്‍കം ഗ്രൂപ് ), അന്‍സാര്‍ (ഹോട്ട് ആന്‍ഡ് കൂള്‍) എന്നിവര്‍ സഹോദരങ്ങളാണ്. ഭാര്യ: പി കെ സാജിത. മക്കള്‍ മുനീബ ശബീര്‍ (പൊട്ടങ്കണ്ടി), മുബശ്ശിറ മുഹമ്മദ് (കൈനാട്ടി)