Wednesday, April 21, 2021
Home Gulf Qatar ഖത്തര്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഖത്തര്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

വടകര: തൂണേരി മുടവന്തേരിയില്‍ ഖത്തറിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ കസില്‍ ഒരാള്‍ അറസ്റ്റില്‍. മുടവന്തേരി വരാക്കണ്ടിയില്‍ മുനീറിനെ ആണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഖത്തറിലെ സള്‍ഫര്‍ കെമിക്കല്‍സ് ഉടമ മുടവന്തേരി സ്വദേശി മേക്കര താഴെകുനി എംടികെ അഹമ്മദി(53) നെ കഴിഞ്ഞ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്.

വീടിനടുത്ത പള്ളിയില്‍ പ്രഭാത പ്രാര്‍ഥനയ്ക്ക് പോകവേ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ബലമായി കാറില്‍ പിടിച്ചു കയറ്റികൊണ്ടു പോവുകയായിരുന്നു. 60 ലക്ഷം രൂപ ക്വട്ടേഷന്‍ സംഘം അഹമ്മദിന്റെ മോചനത്തിനായി ആവശ്യപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അഹമ്മദിനെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ സംഘത്തിന് പ്രാദേശിക സഹായം ചെയ്തു കൊടുത്തത് മുനീര്‍ ആണെന്നാണ് പോലിസ് ഭാഷ്യം. ഗള്‍ഫിലുള്ള ചിലര്‍ക്ക് മുനീര്‍ സന്ദേശം കൈമാറിയിരുന്നതായും പറയുന്നു.

ശനിയാഴ്ച തട്ടിക്കൊണ്ടു പോയ അഹമ്മദിനെ തിങ്കളാഴ്ച വൈകീട്ടോടെ രാമനാട്ടുകരയില്‍ ഇറക്കിവിടുകയായിരുന്നു. മോചനത്തിന് പണമൊന്നും നല്‍കിയിട്ടില്ലെന്ന് പിന്നീട് അഹമ്മദ് വെളിപ്പെടുത്തി.

Most Popular