Monday, April 12, 2021
Home Gulf Qatar ഖത്തറില്‍ മെയ് 30 വരെ മുഴുവന്‍ ഷോപ്പുകളും അടച്ചിടും; ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധം

ഖത്തറില്‍ മെയ് 30 വരെ മുഴുവന്‍ ഷോപ്പുകളും അടച്ചിടും; ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധം

ദോഹ: ഖത്തറില്‍ നാളെ മുതല്‍ മെയ് 30 വരെ ഫുഡ് ഔട്ട്‌ലെറ്റുകള്‍, ഫാര്‍മസികള്‍, റസ്റ്റോറന്റുകള്‍ ഒഴികെയുള്ള മുഴുവന്‍ ഷോപ്പുകളും അടച്ചിടാന്‍ മന്ത്രിസഭാ തീരുമാനം. വീടിനു പുറത്തിറങ്ങുന്നവര്‍ മുഴവന്‍ സ്മാര്‍ട്ട് ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും തീരുമാനത്തില്‍ പറയുന്നു. സ്വകാര്യ കാറുകളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യാനും പാടില്ല.

പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍ ഇവയാണ്.
1. വീടിന് പുറത്ത് ഏത് കാരണത്തിനും ഇറങ്ങുന്നവര്‍ സ്മാര്‍ട്ട് ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. വെള്ളിയാഴ്ച്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെയാണ് ഈ തീരുമാനം.
2. സ്വകാര്യ വാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യാന്‍ പാടില്ല. ടാക്‌സികള്‍, ലിമോസിനുകള്‍, കുടുംബ ഡ്രൈവര്‍ ഓടിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ പരമാവധി മൂന്നുപേര്‍ക്ക് യാത്ര ചെയ്യാം.
3. താമസ സ്ഥലത്തോട് അടുത്ത സ്ഥലങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ട് മാത്രമേ വ്യായാമം ചെയ്യാന്‍ പാടുള്ളു
4. മെയ് 19 മുതല്‍ മെയ് 30 രാജ്യത്തെ എല്ലാ ഷോപ്പുകളും അടച്ചിടുകയും വാണിജ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യും. ഫുഡ് ഔട്ട്‌ലെറ്റുകള്‍, ഫാര്‍മസികള്‍, റസ്റ്റോറന്റുകള്‍ എന്നിവയ്ക്കു മാത്രമാണ് ഇളവ്. ഇളവ് നല്‍കാവുന്ന മറ്റു മേഖലകള്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിനു തീരുമാനിക്കാം.
5. നിയമം ലംഘിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയുമായിരിക്കും ശിക്ഷ.

Qatar cabinet makes COVID-19 app Ehteraz must for all, restricts number of people in cars. Qatar to close shops and stop all commercial activities till May 30


 

Most Popular