Saturday, April 17, 2021
Home Newsfeed മാര്‍ച്ച് ഏഴിന് ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

മാര്‍ച്ച് ഏഴിന് ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ (ക്യുസിബി) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച (മാര്‍ച്ച് 7) ഔദ്യോഗിക അവധിയായിരിക്കുമെന്ന് അറിയിച്ചു. ബാങ്കുകള്‍ കൂടാതെ മണിഎക്‌സ്‌ചേഞ്ച്, നിക്ഷേപ ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ബ്രോക്കര്‍ കമ്പനികള്‍ക്കും അവധിയായിരിക്കും.

2009 ലെ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേര്‍സ് ഡിസിഷന്‍ നമ്പര്‍ (33) പ്രകാരമാണ് ഈ അവധിയെന്ന് ക്യുസിബി പത്രക്കുറുപ്പിലൂടെ അറിയിച്ചു. ഈ തീരുമാനപ്രകാരം രാജ്യത്തെ ബാങ്കുകള്‍ക്ക് എല്ലാ വര്‍ഷവും മാര്‍ച്ചിലെ ആദ്യ ഞായറാഴ്ച ഔദ്യോഗിക അവധി ദിനമാണെന്ന് അനുശാസിക്കുന്നു. അതേസമയം ഈ സ്ഥാപനങ്ങളെല്ലാം തിങ്കളാഴ്ച വീണ്ടും തുറക്കുന്നതാണ്.

Most Popular