Thursday, June 17, 2021
Home Gulf Qatar പുതിയ നോട്ടുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

പുതിയ നോട്ടുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

ദോഹ: ഖത്തറില്‍ പുതിയ ബാങ്ക് നോട്ടുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 1, 5, 10, 50, 100, 500 റിയാലുകളുടെ പുതിയ നോട്ടുകളോടൊപ്പം 200 റിയാലിന്റെ നോട്ടുകള്‍ പുതുതായി അവതരിപ്പിക്കുന്നതാണ്.

പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ഡിസൈനും സുരക്ഷ ഉറപ്പുവരുത്തുന്ന സംവിധാനവുമാണ് പുതിയ നോട്ടുകളുടെ ഏറ്റവും വലിയ സവിശേഷത.
അന്ധരുടെയും കാഴ്ചയില്ലാത്തവരുടെയും പ്രയോജനത്തിനായി അക്കങ്ങളും തിരശ്ചീന രേഖ പ്രിന്റുകളും പുതിയ നോട്ടുകളില്‍ സവിശേഷമായ രൂപത്തിലാണ് റേരഖപ്പെടുത്തിയയിരിക്കുന്നത്. കള്ളത്തരം തടയുന്നതിനുള്ള എല്ലാ സംവിധാനങ്ങളോടെയുമാണ് പുതിയ നോട്ടുകള്‍ വിപണിയിലിറക്കുന്നത്. ഖത്തര്‍ ദേശീയ ദിനമാഘോഷ സമ്മാനമായാണ് പുതിയ നോട്ടുകള്‍ നിലവില്‍വരുന്നത്.

പഴയ നോട്ടുകളും തല്‍ക്കാലം സ്വീകരിക്കും. പഴയ നോട്ടുകള്‍ മൂന്ന് മാസക്കാലം പ്രാദേശിക ബാങ്കുകളില്‍ നിന്നും മാറ്റിയെടുക്കാം. മൂന്ന് മാസത്തിന് ശേഷം സെന്‍ട്രല്‍ ബാങ്കില്‍ നിന്നും മാത്രമേ മാറ്റാനാവുകയുള്ളൂ.

Most Popular