ദോഹ: ഖത്തറില്‍ ജോലി നഷ്ടപ്പെട്ട വിദഗ്ധ തൊഴിലാളികളെ പുനര്‍നിയമിക്കുന്നതിനുള്ള സഹകരിക്കുന്നതിന് ഖത്തര്‍ ചേംബറും തൊഴില്‍ മന്ത്രാലയവും കരാറൊപ്പിട്ടു. തൊഴിലാളികളുടെ പുനര്‍നിയമനത്തിനു വേണ്ടി ജൂലൈയില്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖത്തര്‍ ചേംബര്‍ സജ്ജമാക്കിയ ഓണ്‍ലൈന്‍ സിവിധാനം കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകുന്നതിന് സഹകരിക്കുകയാണ് കരാറിലൂടെ ഉദ്ദേശിക്കുന്നത്.
തൊഴിലുടമകളെയും ജോലി തേടുന്ന ഉദ്യോഗാര്‍ഥികളെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഓണ്‍ലൈന്‍ സംവിധാനം. വിദേശത്ത് നിന്ന് റിക്രൂട്ട്മെന്റ് ചെയ്യുന്നതിനുള്ള ബദല്‍ സൗകര്യവും ഇതിലൂടെ ഒരുങ്ങും. തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ഇടനിലക്കാരില്ലാതെ നേരിട്ടുള്ള ലിങ്ക് സാധ്യമാക്കുന്നതിലൂടെ സമയ ലാഭവും കൂടുതല്‍ കാര്യക്ഷമതയും കൈവരിക്കാനാവുമെന്നാണു പ്രതീക്ഷിക്കുന്നത്.
കരാര്‍ പ്രകാരം മന്ത്രാലയത്തിന്റെയും ചേംബറിന്റെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സംയുക്ത സമിതിക്ക് രൂപം നല്‍കും. ഇരു വിഭാഗത്തിന്റെയും ഉത്തരവാദിത്തങ്ങളും പങ്കാളിത്തവും ഈ സമിതിയാണ് നിശ്ചയിക്കുക. പരസ്പരം സഹകരിക്കേണ്ട കൂടുതല്‍ മേഖലകളുടെ കാര്യത്തിലും കമ്മിറ്റി തീരുമാനമെടുക്കും.
Qatar Chamber, Labour Ministry sign deal to boost cooperation in worker re-employment