Friday, June 25, 2021
Home Gulf Qatar പിരിച്ചുവിടപ്പെട്ടവര്‍ക്ക് പുതിയ തൊഴിലിടം കണ്ടെത്തുന്നതിന് ഖത്തര്‍ ചേംബര്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു

പിരിച്ചുവിടപ്പെട്ടവര്‍ക്ക് പുതിയ തൊഴിലിടം കണ്ടെത്തുന്നതിന് ഖത്തര്‍ ചേംബര്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു

ദോഹ: കൊവിഡ് കാരണം വിവിധ കമ്പനികളില്‍ നിന്ന് പിരിച്ചുവിടപ്പെട്ട വിദഗ്ധ തൊഴിലാളികള്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നതിന് സഹായിക്കാന്‍ ഖത്തര്‍ ചേംബര്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു. വിദഗ്ധ തൊഴിലാളികളെ പ്രാദേശിക വിപണിയില്‍ തന്നെ പുനരധിപ്പിക്കുന്നതിന് ഖത്തര്‍ തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്.

ചേംബറിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ ഈ സംവിധാനത്തില്‍ കമ്പനികള്‍ക്ക് തങ്ങള്‍ പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാവുന്നതാണ്. വിവിധ മേഖലകളിലേക്ക് വിദഗ്ധ തൊഴിലാളികളെ തേടുന്ന കമ്പനികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാകുന്ന വിധമാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്.

സ്വകാര്യ മേഖലയ്ക്ക് വേണ്ടിയുള്ള ഈ ഓണ്‍ലൈന്‍ സംവിധാനം ചേംബറും തൊഴില്‍ മന്ത്രാലയവും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സജ്ജീകരിച്ചതെന്ന് ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലിഹ് ബിന്‍ ഹമദ് അല്‍ ശര്‍ഖി പറഞ്ഞു.

Qatar Chamber launches online platform for re-employment of skilled labourers

Most Popular