Sunday, May 16, 2021
Home Ediotrs Pick കടബാധ്യതയുള്ളവര്‍ ഖത്തര്‍ ചാരിറ്റിയുടെ സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത് എങ്ങിനെ? ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്

കടബാധ്യതയുള്ളവര്‍ ഖത്തര്‍ ചാരിറ്റിയുടെ സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത് എങ്ങിനെ? ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്

ദോഹ: രാജ്യത്ത് കടം കൊണ്ട് വലയുന്നവര്‍ക്കും മാനുഷിക പ്രശ്‌നങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കും ഖത്തര്‍ ചാരിറ്റി. ‘അല്‍ അഖ്‌റബൂന്‍’ എന്ന പേരില്‍ സഹായ പദ്ധതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിലേക്ക് അപേക്ഷിക്കാനുള്ള അല്‍അഖ്‌റബൂന്‍(Alaqraboon) എന്ന ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്.

റമദാന്‍ കാമ്പയിനായ ‘പ്രതീക്ഷയുടെ റമദാന്‍’ എന്ന പദ്ധതിയുടെ കീഴിലാണ് പുതിയ സംരംഭം. വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തപ്പെട്ട വനിതകള്‍, രോഗികള്‍, നിര്‍ധനരായ കുടുബങ്ങള്‍ എന്നിവര്‍ക്കും സഹായത്തിനായി അല്‍ അഖ്‌റബൂന്‍ ആപ്പ് ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും ആപ്പിലുണ്ട്.

ഇംഗ്ലീഷിലും അറബിയിലും ആപ് ലഭ്യമാണ്. മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ശേഷം ഖത്തര്‍ ഐഡി ഉപയോഗിച്ച് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്നാണ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. കുടുംബ സംബന്ധമായ വിവരങ്ങള്‍, ഏത് രാജ്യക്കാരനാണ്, ജോലി, ഖത്തറിലെ വിലാസം, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ആപ്പില്‍ പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഈ ലിങ്കില്‍ പോവുക.

https://www.qcharity.org/en/qa എന്ന ഖത്തര്‍ ചാരിറ്റിയുടെ വെബ്‌സൈറ്റില്‍ ‘ഇനീഷ്യറ്റീവ്‌സ് ആന്റ് പ്രോഗ്രാംസ്’ വിന്‍ഡോവില്‍ Alaqraboon എന്നതില്‍ ക്ലിക്ക് ചെയ് താലും വിവരങ്ങള്‍ ലഭ്യമാണ്.

അര്‍ഹരായവര്‍ മാത്രമേ ഇതിലേക്ക് അപേക്ഷിക്കാവൂ എന്നും അനാവശ്യമായി അപേക്ഷ നല്‍കുന്നത് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും ഖത്തര്‍ ചാരിറ്റി അറിയിച്ചു.
ALSO WATCH

Most Popular