Thursday, September 23, 2021
Home Gulf Qatar ഖത്തര്‍ ചാരിറ്റി ഏഷ്യന്‍ പ്രവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു

ഖത്തര്‍ ചാരിറ്റി ഏഷ്യന്‍ പ്രവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു

ദോഹ: കോവിഡ് മൂലം പ്രയാസമനുഭവിക്കുന്ന ഏഷ്യന്‍ പ്രവാസി കുടുംബങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. വ്യത്യസ്ത പ്രവാസി സംഘടനാ വൊളന്റിയര്‍മാര്‍, സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ വിതരണത്തില്‍ സഹകരിച്ചു. ആറ് രാജ്യങ്ങൡ നിന്നുള്ള 236 കുടുംബങ്ങള്‍ക്ക് 800ഓളം ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്.

കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ സഹായിക്കുന്നതിന് കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ തന്നെ ഖത്തര്‍ ചാരിറ്റി ഇത്തരത്തില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തുവരുന്നുണ്ടെന്ന് ഖത്തര്‍ ചാരിറ്റി പ്രോഗ്രാം ആന്റ് കമ്യൂണിറ്റി ഡവലപ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജാസിം അല്‍ ഇമാദി പറഞ്ഞു. ഹെല്‍ത്ത് ബാഗുകള്‍, ബോധവല്‍ക്കരണ സാമഗ്രികള്‍ തുടങ്ങിയവയും ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തിരുന്നു. ഭക്ഷണ കിറ്റുകളുടെ വിതരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് കാലത്ത് ഖത്തര്‍ ചാരിറ്റി 13,262 ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഏഷ്യന്‍, അറബ്, ആഫ്രിക്കന്‍ സമൂഹങ്ങളില്‍പ്പെട്ട 53,048 പ്രവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
Qatar Charity distributes food parcels to Asian expatriate families

Most Popular