Sunday, September 26, 2021
Home Gulf Qatar സിറിയന്‍ അഭയാര്‍ഥി കുട്ടികളുടെ വിദ്യഭ്യാസത്തിനായി 20 ലക്ഷം ഡോളര്‍ സഹായം നല്‍കി ഖത്തര്‍

സിറിയന്‍ അഭയാര്‍ഥി കുട്ടികളുടെ വിദ്യഭ്യാസത്തിനായി 20 ലക്ഷം ഡോളര്‍ സഹായം നല്‍കി ഖത്തര്‍

ദോഹ: തുര്‍ക്കിയില്‍ സിറിയയില്‍ നിന്നും മറ്റും അഭയം തേടിയ കുട്ടികളുടെ വിദ്യാഭ്യാസത്തിന് 20 ലക്ഷം ഡോളര്‍ സംഭാവന വാഗ്ദാനം ചെയ്ത് ഖത്തര്‍ ചാരിറ്റി. ജൂണ്‍ 20 അന്തര്‍ദേശീയ അഭയാര്‍ഥി ദിനത്തോട് അനുബന്ധിച്ച് ഖത്തര്‍ ചാരിറ്റി നല്‍കിയ വാഗ്ദാനത്തെ കുട്ടികള്‍ക്കു വേണ്ടിയുള്ള യുഎന്‍ സംഘടനയായ യുനിസെഫ് സ്വാഗതം ചെയ്തു.

അഭയാര്‍ഥികളുടെയും അവരുടെ കുട്ടികളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഖത്തര്‍ ചാരിറ്റി നേരത്തെയും ഇടപെട്ടിട്ടുണ്ട്. തുര്‍ക്കിയിലെ അഭയാര്‍ഥി കുട്ടികളെ സഹായിക്കുന്നതിനായി ഖത്തര്‍ ചാരിറ്റിയും യുനിസെഫും തമ്മില്‍ നടന്ന പുതിയ സഹകരണത്തില്‍ സന്തോഷമുണ്ടെന്നും ഖത്തര്‍ ചാരിറ്റി ഓപ്പറേഷന്‍സ് ആന്റ് ഇന്റര്‍നാഷനല്‍ പാര്‍ട്ണര്‍ഷിപ്പ് അസിസ്റ്റന്റ് സിഇഒ ഫൈസല്‍ റാഷിദ് അല്‍ ഫാഹിദ പറഞ്ഞു.

കോവിഡ് അപകടസാധ്യതകള്‍ കൂടി കണക്കിലെടുത്ത് ഖത്തര്‍ ചാരിറ്റി നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് ഗള്‍ഫ് മേഖലാ യുനിസെഫ് പ്രതിനിധി അല്‍ ത്വയ്ബ് ആദം പറഞ്ഞു. ഈ സഹായം തുര്‍ക്കിയിലെ അഭയാര്‍ഥി കുട്ടികളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

qatar charity help for syrian refugee kids in turkey


 

Most Popular