Tuesday, May 18, 2021
Home Newsfeed കടം വീട്ടാന്‍ പ്രയാസപ്പെടുന്നവര്‍ക്കും മാനുഷിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും സഹായവുമായി ഖത്തര്‍ ചാരിറ്റി

കടം വീട്ടാന്‍ പ്രയാസപ്പെടുന്നവര്‍ക്കും മാനുഷിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും സഹായവുമായി ഖത്തര്‍ ചാരിറ്റി

ദോഹ: ഖത്തറില്‍ കടം കൊണ്ട് വലയുന്നവരെയും മറ്റ് മാനുഷിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെയും സഹായിക്കാനായി ഖത്തര്‍ ചാരിറ്റി പുതിയ പദ്ധതി ആവിഷ്‌കരിച്ചു. റമദാനില്‍ 100 മില്ല്യന്‍ റിയാലാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഇതിനായി അല്‍ ഖരീബ് എന്ന പേരില്‍ ആപ്പും ലോഞ്ച് ചെയ്തു. ഖത്തറില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി.

പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ആപ്പ് വഴി അപേക്ഷ നല്‍കാവുന്നതാണ്. നിങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരെയാണ് സഹായിക്കേണ്ടത് എന്ന പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിനകത്ത് തന്നെ ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ഖത്തര്‍ ചാരിറ്റി പ്രോഗ്രാം ആന്റ് കമ്യൂണിറ്റി ഡവലപ്‌മെന്റ് അസിസ്റ്റന്റ് സിഇഒ അറിയിച്ചു.

ആപ്പില്‍ സഹായത്തിന് അപേക്ഷ നല്‍കുന്നതോടൊപ്പം സംഭാവനകള്‍ നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ALSO WATCH

Most Popular