ദോഹ: സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന മണികണ്ഠമേനോന്‍ മാഷിന്റെ വിയോഗം തീരാനഷ്ടമാണെന്ന് ഖത്തര്‍ കലാലയം സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. സാഹിത്യോത്സവ് അടക്കമുള്ള പരിപാടികളില്‍ പൂര്‍ണ്ണ സാന്നിധ്യമുണ്ടാകുകയും, എഴുത്തിനേയും വായനയേയും സ്നേഹിച്ച പ്രിയ മാഷിന്റെ വിടവ് നികത്താനാവാത്തതാണെന്ന് കലാലയം സാംസ്കാരിക വേദി ഖത്തര്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.