Tuesday, May 18, 2021
Home Newsfeed ഖത്തറിലെ കോളോ ടാക്‌സിയില്‍ മിനിമം ചാര്‍ജ് കുറച്ചു

ഖത്തറിലെ കോളോ ടാക്‌സിയില്‍ മിനിമം ചാര്‍ജ് കുറച്ചു

ദോഹ: ഖത്തറിലെ ലിമോസിന്‍ ടാക്‌സി സേവനമായ കോളോയില്‍ നാളെ മുതല്‍ മിനിമം ചാര്‍ജ്ജ് 6 റിയാലാക്കി. കോവിഡ് പ്രോട്ടോക്കോളും സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് കോളോ സര്‍വ്വീസുകള്‍ നടത്തുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ക്രൈഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമായി ക്യാഷ്ലെസ് പെയ്മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും കോളോയുടെ അപ്ലിക്കേഷന്‍ ലഭിക്കും.

അതേ സമയം ഈ ഓഫര്‍ കോളേ ഡ്രൈവര്‍മാര്‍ക്ക് പ്രയാസം സൃഷ്ടിക്കില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ആറ് റിയാല്‍ ഉപഭോക്താവില്‍ നിന്ന് ലഭിക്കുമ്പോള്‍ അത് മുഴുവനായും ഡ്രൈവര്‍ക്ക് ലഭിക്കും. 8 റിയാലിന് മുകളിലുള്ള തുകക്ക് മാത്രമാണ് കമ്മീഷന്‍ ഈടാക്കുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അതേസമയം, ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകള്‍ തമ്മിലുള്ള മല്‍സരം തങ്ങളുടെ വയറ്റത്തടിക്കുന്നതാണെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ അഭിപ്രായപ്പെടുന്നു. കോവിഡ് സാഹചര്യത്തില്‍ പൊതുവേ ഓട്ടം കുറവാണ്. പെട്രോള്‍ നിരക്ക് കൂടുകയും നിരക്ക് കുറയുകയും ചെയ്യുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.

ALSO WATCH

Most Popular